മനാമ: ബഹ് റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ക്രിസ്തുമസ് ശുശ്രൂഷകള്‍ നടന്നു. ഡിസംബർ 24 ന് വൈകിട്ട് 6 മണി മുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടന്ന ആരാധനയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും ബോംബെ ഭദ്രാസന സഹായ മെത്രപ്പൊലീത്തയുമായ അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ തേയോഫിലോസ് തിരുമനി മുഖ്യ കാര്‍മികത്വവും കത്തീഡ്രൽ വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയക്കൽ, സഹ വികാരി റവ. ഫാദർ തോമസുകുട്ടി പി. എൻ. സഹ കാര്‍മികത്വവും വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്ത ക്രിസ്തുമസ് സന്ദേശം നല്‍കുകയും ആശംസകള്‍ നേരുകയും ചെയ്തു. ശുശ്രൂഷകളില്‍ വന്ന് സംബന്ധിച്ചവരോടും സഹായ സഹകരണങ്ങള്‍ നല്‍കിയവര്‍ക്കും ഉള്ള നന്ദി ട്രസ്റ്റി സജി ജോർജ്ജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പൻ എന്നിവര്‍ അറിയിച്ചു.








