തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫിസിൽ പ്രവർത്തിക്കുന്ന വി.കെ. പ്രശാന്ത് എംഎൽഎയുടെ ഓഫിസ് വിവാദങ്ങൾ നടക്കുന്നതിനിടെ പ്രശാന്തിനെതിരെ പോസ്റ്റുമായി കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരീനാഥൻ. സ്വന്തം മണ്ഡലത്തിൽ എംഎൽഎ ഹോസ്റ്റൽ ഉണ്ടായിട്ടും അവിടെ പ്രശാന്തിന്റെ പേരിൽ രണ്ട് ഓഫിസ് മുറി സൗജന്യമായി അനുവദിച്ചിട്ടും എന്തിന് ശാസ്തമംഗലത്തെ നഗരസഭ കെട്ടിടത്തിൽ ഓഫിസ് മുറി തുറന്നിരിക്കുന്നുവെന്ന് ശബരീനാഥൻ ഫേസ്ബുക്കിലൂടെ ചോദിച്ചു. പ്രശാന്തും ബിജെപി കൗൺസിലർ ആർ. ശ്രീലേഖയും തമ്മിൽ ഓഫിസ് മുറിയുടെ പേരിൽ തർക്കം നടക്കുന്നതിനിടെയാണ് പ്രശാന്തിനെതിരെ വിമർശനവുമായി ശബരീനാഥൻ […]









