യാത്രകൾ മനോഹരമായ ഒരു അനുഭവം ആണ്..യാത്രകൾ നമ്മുടെ ധാരണകൾ മാറ്റും.. ചിന്തകൾ വലുതാക്കും..എക്കാലവും മനസ്സിൽ സൂക്ഷിക്കാനുള്ള ഓർമ്മകൾ സമ്മാനിക്കും..ആ യാത്ര നമ്മൾ സ്നേഹിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം ആണെങ്കിലോ..പിന്നെ പറയാനും ഇല്ല..ജോർജിയയിലേക്ക് അത്തരം ഒരു യാത്ര നടത്തിയതിന്റെ ത്രില്ലിൽ ആണ് ബഹ്റൈനിൽ താമസിക്കുന്ന ഒരു കൂട്ടം മലയാളി വനിതകൾ..ജോലിയുടെയും കുടുംബ ജീവിതത്തിന്റെയും ഒക്കെ തിരക്കുകൾക്കിടയിൽ ആറു ദിവസം കുട്ടികളോ ഭർത്താക്കന്മാരോ ഇല്ലാതെ കുടുംബ ജീവിതത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും മാറി സ്വാതന്ത്രരായി ഒരു ലേഡീസ് ട്രിപ്പ് നടത്തണം എന്ന് തീരുമാനിക്കുകയും അതിനു വേണ്ടി മുന്നിട്ടിറങ്ങുകയും അത് വിജയകരമായി നടപ്പിലാക്കുകയും ചെയ്തിരിക്കുകയാണ് സുഹൃത്തുക്കളായ ഷെറീൻ, ആദിയാ, ഫസീല, സെഫി നിസാർ, സൽമ, റുക്സാന, ഫർഹത്ത് തുടങ്ങിയവർ.. ബഹ്റൈൻ പ്രവാസം സമ്മാനിച്ച സൗഹൃ ദത്തിൽ നിന്നും ഇങ്ങനെ ഒരു ആശയം ഉടലെടുത്തപ്പോൾ ജോർജിയ എന്ന രാജ്യം തിരഞ്ഞെടുക്കാൻ കാരണം ഒരു യൂറോപ്യൻ രാജ്യം ആണ് എന്നതും
ജി .സി .സി വിസ ഉള്ളവർക്ക് ജോർജിയയിലേക്ക് ഓൺ അറൈവൽ വിസ ലഭിക്കും എന്നതും മറ്റു യൂറോപ്യൻ രാജ്യങ്ങളെക്കാൾ ചിലവ് കുറഞ്ഞതും എളുപ്പത്തിൽ പോയി വരാൻ കഴിയുന്ന ഒരു രാജ്യം ആണ് എന്നതും ആയിരുന്നു,,
പ്രതികൂല കാലാവസ്ഥ ആയതിനാൽ യാത്ര ആദ്യം മുടങ്ങിയതും പിന്നെ ആദ്യം തീരുമാനിച്ചതിലും നല്ല രീതിയിൽ വീണ്ടും ആ യാത്ര നടത്താൻ കഴിഞ്ഞതും വേറിട്ട അനുഭവം ആയി എന്ന് ഇവർ പറയുന്നു..
ഈ യാതക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്ത എയർ ഹോം ട്രാവൽസിനും അതുപോലെ ഈ യാത്രക്ക് എല്ലാ പിന്തുണയും നൽകിയ കുട്ടികൾക്കും ഭർത്താക്കന്മാർക്കും നന്ദി അറിയിക്കുകയാണ് ഇവർ.. ഈ സൗഹൃദം ശക്തിപെടുത്തി കൂടുതൽ രാജ്യങ്ങളിലേക്ക് ഇനിയും യാത്ര പോകാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകാരികൾ..









