
ചെന്നൈ: ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ തമിഴ്നാട് ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന 75-ാമത് പുരുഷ-വനിതാ സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് എന്നു മുതല്‍. ചെന്നൈയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
ഇന്നു മുതല്‍ 11 വരെയാണ് ചാംപ്യന്‍ഷിപ്പ്. പുരുഷ വിഭാഗത്തില്‍ തമിഴ്നാടും വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ റെയില്‍വേസുമാണ് നിലവിലെ ചാമ്പ്യന്മാര്‍. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമടക്കം 34 പുരുഷടീമുകളും 13 വനിതാ ടീമുകളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
ചാമ്പ്യന്‍ഷിപ്പ് ലീഗ് കം നോക്കൗട്ട് ഫോര്‍മാറ്റിലാണ് നടക്കുക. ടീമുകളെ ലെവല്‍ 1 (ടോപ്പ് 10 ടീമുകള്‍) എന്നും ബാക്കിയുള്ള ടീമുകളെ ലെവല്‍ 2, ഗ്രൂപ്പുകള്‍ (ലെവല്‍ 1-ല്‍ എ & ബി, ലെവല്‍ 2-ല്‍ സി മുതല്‍ എച്ച് വരെ പുരുഷന്മാര്‍, സ്ത്രീകളില്‍ സി മുതല്‍ ജി വരെ) എന്നിങ്ങനെ തിരിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ വെള്ളി മെഡല്‍ ജേതാക്കളാണ് കേരള വനിതകള്‍. കെ സ് ഇ ബി യിലെ അജു ജേക്കബ് വനിതകളുടെ കോച്ചും മാനേജര്‍ ആലപ്പുഴയില്‍ നീന്നുള്ള റോജ മോളും ആണ് . പുരുഷടീമിന്റെ പരിശീലകന്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നുള്ള സുദീപ്ബോസും മാനേജര്‍ തിരുവനന്തപുരത്തു നിന്നുള്ള അഭിലാഷുമാണ്. കെസ്ഇബിയുടെ നിന്നുള്ള സെജിന്‍ മാത്യുവും അനീഷ ക്‌ളീറ്റസുമാണ് പുരുഷ, വനിതാ ക്യാപ്റ്റന്മാര്‍.
ടീം വനിതകള്‍ – അനിഷ ക്ലീറ്റസ്, ശ്രീകല ആര്‍, സൂസന്‍ ഫ്‌ലോറന്റീന, കവിത ജോസ്, ചിന്നു കോശി, (തിരുവനന്തപുരം) അക്ഷയ ഫിലിപ്പ്, ഐറിന്‍ എല്‍സ ജോണ്‍, റീമ റൊണാള്‍ഡ് (കോട്ടയം), സ്വപ്‌ന ചെറിയാന്‍ ജെസ്ലി പി.എസ് (ആലപ്പുഴ), ജയലക്ഷ്മി വി.ജെ (പാലക്കാട്) നിരഞ്ജന ജിജു (തൃശൂര്‍) കോച്ച് അജു ജേക്കബ് (കെഎസ്ഇബി) മാനേജര്‍ റോജാമോള്‍ (ആലപ്പുഴ).
പുരുഷന്മാര്‍ – സെജിന്‍ മാത്യു, ജെറോം പ്രിന്‍സ്, ശരത് കൃഷ്ണ, ആരോണ്‍ ബ്ലെസണ്‍,(തിരുവനന്തപുരം) ജോഷ്വ സുനില്‍ ഉമ്മന്‍, ഷറാസ് മുഹമ്മദ്, ഷാനസില്‍ മുഹമ്മദ്, അബിന്‍ സാബു (എറണാകുളം) ഇര്‍ഫാന്‍ മുഹമ്മദ് (തൃശൂര്‍), ചാര്‍ളി വി.എസ്. (കോട്ടയം) ജിഷ്ണു ജി. നായര്‍ (കൊല്ലം) പരിശീലകന്‍ സുദീപ് ബോസ് (കെഎസ്എസ്സി) മാനേജര്‍ അഭിലാഷ് (തിരുവനന്തപുരം).









