2026 ജനുവരി 3, വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസ് നഗരം കനത്ത നിശബ്ദതയിലായിരുന്നു. എന്നാൽ പുലർച്ചെ രണ്ട് മണിയോടെ ആ ആകാശം അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊണ്ടു. മുപ്പത് വർഷത്തിനിടയിൽ ലാറ്റിൻ അമേരിക്ക കണ്ട ഏറ്റവും വലിയ യുഎസ് വ്യോമാക്രമണത്തിന്റെ ഇരമ്പലായിരുന്നു അത്. ആകാശത്ത് അഗ്‌നിഗോളങ്ങൾ മിന്നിമറഞ്ഞു. മിസൈലുകൾ കൃത്യമായ ലക്ഷ്യസ്ഥാനങ്ങൾ ഭേദിച്ചു. വെറും 120 മിനിറ്റുകൾ! മൂന്ന് അമേരിക്കൻ പ്രസിഡന്റുമാരെയും പതിറ്റാണ്ടുകളോളം അമേരിക്കൻ ഉപരോധങ്ങളെയും പുച്ഛിച്ചുതള്ളിയ നിക്കോളാസ് മഡുറോ ഇന്ന് കണ്ണുകെട്ടി ന്യൂയോർക്കിലെ അതീവ സുരക്ഷാ ജയിലിലാണ്. ലോകം […]









