കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയം ഏറ്റുവാങ്ങിയെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം മാത്രം ലക്ഷ്യമിട്ട് മാറ്റങ്ങളുമായി സിപിഎം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്‌ലിം ന്യൂനപക്ഷത്തെ ചേർത്ത് നിർത്തണമെന്നാണ് പാർട്ടി തീരുമാനം. അതായത് മുസ്‌ലിം ജനവിഭാഗത്തെ പിണക്കുന്നത് തെരഞ്ഞെടുപ്പിൽ ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ. തുടർന്നാണ് അവരെ ചേർത്തു നിർത്തുന്ന സമീപനം സ്വീകരിക്കണമെന്ന നിലപാട് പാർട്ടിയെടുത്തത്. ഇതിന്റെ ഭാഗമായാണ് മുതിർന്ന നേതാവ് എകെ ബാലൻ നടത്തിയ പ്രസ്താവന ഒന്നടങ്കം പാർട്ടി തള്ളിയതെന്നും സൂചന. രണ്ടാമതും അധികാരത്തിലെത്തിയ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ട് […]









