വാഷിങ്ടണ്‍: ഏറെ വർഷങ്ങളായി വെനസ്വേലയുടെ ‘കനിവോടെ’ പിടിച്ചുനിൽക്കുന്ന ക്യൂബയെ വിരട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായി ഉടൻ ഒത്തുതീർപ്പ് ഡീലിലെത്താൻ ക്യൂബ തയാറാകണമെന്നും അല്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ‘‘നിലവിൽ വെനസ്വേല നൽകുന്ന എണ്ണയും പണവുമാണ് ക്യൂബയെ പിടിച്ചുനിർത്തുന്നത്. പക്ഷേ, ക്യൂബ സ്വയം തകരുകയാണ്. ഡീലിനായി മുന്നോട്ടുവന്നില്ലെങ്കിൽ ഇനി എണ്ണയുമില്ല, പണവുമില്ല. വെറും സീറോ’’ – ട്രംപ് പറഞ്ഞു. വെനസ്വേലയിലെ പോലെ ഭരണമാറ്റമാണ് ക്യൂബയിലും ട്രംപ് ആഗ്രഹിക്കുന്നത്. മറ്റൊന്ന് അമേരിക്കയിലേക്കുള്ള […]









