
ചെന്നൈ: നാഷണല്‍ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ഫൈനലിലെത്തി. സെമി ഫൈനലില്‍ മധ്യപ്രദേശിനെ 87-58ന് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ മുന്നേറ്റം. പുരുഷ വിഭാഗത്തില്‍ കേരളം ക്വാര്‍ട്ടറില്‍ തമിഴ്‌നാടിനോട് തോറ്റ് പുറത്തായിരുന്നു.
ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ 75-ാം പതിപ്പിന്റെ ആദ്യ സെമിയിലായിരുന്നു കേരള വനിതകളുടെ വിജയം. മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ മധ്യപ്രദേശിന് പിന്നിലായിരുന്നു കേരളം(17-21). പിന്നീട് ഒരവസരത്തില്‍ 42-34 എന്ന നിലയിലേക്ക് മുന്നേറി. ഒടുവില്‍ ജയം കൈപ്പിടിയിലാക്കുകയായിരുന്നു. സെമിയില്‍ കേരളത്തിന്റെ ജയലക്ഷ്മി വി.ജെ. 20 പോയിന്റുമായി ടോപ് സ്‌കോറര്‍ ആയി. ശ്രീകല റാണി(19), അനീ
ഷ ക്ലീറ്റസ്(17), കവിത ജോസ്(16) എന്നിനപും നന്നായി പൊരുതി. മധ്യപ്രദേശിന്റെ കുശി പാല്‍ 22 പോയിന്റുകള്‍ നേടിക്കൊണ്ട് മത്സരത്തിലെ ടോപ് സ്‌കോറര്‍ ആയി.









