മകരസംക്രാന്തി നിറവിലാണ് നാടും നഗരവും. ആഘോഷത്തിന്റെ തെളിമയിലാണ് അയ്യപ്പ സന്നിധിയായ ശബരിമല. അതേസമയം വിളനിറവിന്റെ പൊങ്കല്‍ ആഘോഷത്തിലാണ് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍. ഈ ഉത്സവാന്തരീക്ഷത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദ്യമായ ആശംസകള്‍.
- സ്‌നേഹൈശ്വര്യങ്ങള്‍ തുളുമ്പട്ടെ, സമൃദ്ധി തിളങ്ങട്ടെ…ഹൃദയം നിറഞ്ഞ മകരസംക്രാന്തി ആശംസകള്‍
- അയ്യപ്പസ്മൃതിയില്‍ ഭക്തി വിളങ്ങട്ടെ, സ്‌നേഹം തിളങ്ങട്ടെ…ഹൃദയം നിറഞ്ഞ മകരവിളക്ക് ദിനാശംസകള്‍
- നിറവിളവും ഐശ്വര്യ സമൃദ്ധിയും തുടരട്ടെ…ഹൃദയം നിറഞ്ഞ മകരസംക്രാന്തി ദിനാശംസകള്‍
- സ്നേഹത്താല്‍ ഉയരുക, നന്‍മയാല്‍ ജയിക്കുക…ഹൃദയം നിറഞ്ഞ മകരസംക്രാന്തി ദിനാശംസകള്‍
- അധ്വാനനിറവില്‍, ഐശ്വര്യം പുലരട്ടെ, സമൃദ്ധി തിളങ്ങട്ടെ…ഹൃദയം നിറഞ്ഞ പൊങ്കല്‍ ആശംസകള്‍
- നിറവിളവിനാല്‍ നാളെകള്‍ ആനന്ദ സമൃദ്ധമാവട്ടെ…ഹൃദയം നിറഞ്ഞ മകരസംക്രാന്തി ആശംസകള്‍
- പൂക്കട്ടെ, കായ്ക്കട്ടെ കായ്കനികള്‍, പുലരട്ടെ സ്നൈഹൈശ്വര്യങ്ങള്‍…ഹൃദയം നിറഞ്ഞ പൊങ്കല്‍ ആശംസകള്‍
- അറിവ് ആധാരം, അധ്വാനം ഇന്ധനം, വിജയം സുനിശ്ചിതം…മകരസംക്രാന്തി ആശംസകള്‍
- അധ്വാനം മഹത്വം, പ്രയത്‌നം പ്രയാണം, പ്രകാശം പരക്കെട്ടെ…പൊങ്കല്‍ ആശംസകള്‍
- വിള നിറയട്ടെ, ഐശ്വര്യം പുലരട്ടെ…പൊങ്കല്‍ ദിനാശംസകള്‍
- നല്ല തുടക്കങ്ങള്‍ക്ക്, വര്‍ണാഭമായ ചുവടുവയ്പ്പുകള്‍ക്ക് ഈ ദിനം വഴിയൊരുക്കട്ടെ, നന്‍മ നിറഞ്ഞ മകരസംക്രാന്തി ആശംസകള്‍
- നിറവാര്‍ന്ന നിമിഷങ്ങളാല്‍ ജീവിതം സുരഭിലമാകട്ടെ, കനിവിന്റെ പൊങ്കല്‍ ആശംസകള്‍
- സ്‌നേഹ വെളിച്ചം നിറയട്ടെ, സാഹോദര്യം ദൃഢമാകട്ടെ, ഹൃദയം നിറഞ്ഞ മകരസംക്രാന്തി ദിനാശംസകള്‍
- പ്രതീക്ഷകള്‍ തളിരിടട്ടെ, സ്വപ്നങ്ങള്‍ സഫലമാകട്ടെ…അനുഗ്രഹീതമായ മകരസംക്രാന്തി ദിനാശംസകള്‍
- അറിവും ആരോഗ്യവും ഐശ്വര്യവും പുലരട്ടെ…ഹൃദയം നിറഞ്ഞ മകരസംക്രാന്തി ദിനാശംസകള്‍
- നന്‍മയുടെ വിജയത്തില്‍ ജീവിതം സുരഭിലമാകട്ടെ…മകരസംക്രാന്തി ആശംസകള്‍
- അറിവിലൂടെ സമാധാനം, ഭക്തിയിലൂടെ സന്തോഷം…മകരവിളക്ക് ദിനാശംസകള്‍
- ശക്തി നേരിനുള്ള കരുത്താകട്ടെ, ഭക്തി നന്‍മയിലേക്കുള്ള വഴിയാകട്ടെ…ഹൃദയം നിറഞ്ഞ മകരവിളക്ക് ആശംസകള്‍
- അറിവ് കരുത്താകട്ടെ, ഐശ്വര്യവും സമ്പല്‍സമൃദ്ധിയും കൈവരട്ടെ…മകരസംക്രാന്തി ദിനാശംസകള്‍
- ഇരുട്ട് മായും, ദീപപ്രഭ ചൊരിയും…ഹൃദയം നിറഞ്ഞ മകരജ്യോതി ദിനാശംസകള്‍
- വിളനിറവില്‍ ജീവിത വിജയം സാധ്യമാവട്ടെ…ഹൃദയം നിറഞ്ഞ പൊങ്കല്‍ ആശംസകള്‍
- അറിവ് വെളിച്ചം, അധ്വാനം തെളിച്ചം, പുലരട്ടെ നല്ല നാളെകള്‍…മകരസംക്രാന്തി ദിനാശംസകള്‍
- മനസ് നിറയട്ടെ, മധുരം കിനിയട്ടെ…ഹൃദയം നിറഞ്ഞ മകരസംക്രാന്തി ദിനാശംസകള്‍
- നിറപ്രതീക്ഷയുടെ കൈത്തിരിവെട്ടവുമായി ഒരു മകരസംക്രാന്തി കൂടി, സുന്ദര സുരഭിലമാകട്ടെ നാളെകള്‍
- സത്യത്തിന്റെ വെളിച്ചവും സ്‌നേഹത്തിന്റെ തെളിച്ചവും പുലരട്ടെ, ഹൃദയം നിറഞ്ഞ മകരസംക്രാന്തി ദിനാശംസകള്‍
- സ്‌നേഹസമാധാനം പുലരാന്‍ നന്‍മ തുടരട്ടെ, ഹൃദയം നിറഞ്ഞ മകരവിളക്ക് ദിനാശംസകള്‍
- ഒരുമയോടെ തുടരാം, നന്‍മയോടെ പുലരാം, കനിവാര്‍ന്ന മകരസംക്രാന്തി ദിനാശംസകള്‍
- പരക്കട്ടെ അതിരില്ലാ സ്‌നേഹം, അളവറ്റ കരുണയും, ഹൃദയം നിറഞ്ഞ മകരസംക്രാന്തി ദിനാശംസകള്‍









