പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മൂന്നാമത് ബലാത്സംഗപരാതി നൽകിയ യുവതിക്കെതിരേ മറു പരാതിയുമായി കോൺഗ്രസ് വനിതാ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. യുവതി വ്യാജ ഉള്ളടക്കത്തോടെ തനിക്കെതിരേ പരാതി നൽകിയെന്ന് ആരോപിച്ചാണ് ശ്രീനാദേവി മുഖ്യന്ത്രിക്ക് പരാതി നൽകിയത്. നേരത്തേ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ മൂന്നാം പരാതിക്കാരി ശ്രീനാദേവിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സൈബർ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് അതിജീവിത ശ്രീനാദേവിക്കെതിരേ പരാതി നൽകിയത്. ഇതിനുപിന്നാലെയാണ് യുവതിയ്‌ക്കെതിരേ ശ്രീനാദേവിയും പരാതി നൽകിയിരിക്കുന്നത്. യുവതി നൽകിയ പരാതി ഇങ്ങനെ- […]









