
തൃശൂർ കുന്നംകുളത്തിന് സമീപം അക്കിക്കാവിലുണ്ടായ തീപിടിത്തത്തിൽ ഒരു വീട് പൂർണ്ണമായും കത്തിനശിച്ചു. മാധവന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. അടുക്കള ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ടയുടനെ വീട്ടുകാർ പുറത്തേക്ക് ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. പ്രായമായവരടക്കം കുടുംബത്തിലെ ആറുപേരും പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
നാട്ടുകാർ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിമിഷനേരം കൊണ്ട് വീട് പൂർണ്ണമായി അഗ്നിക്കിരയാവുകയായിരുന്നു. പിന്നീട് കുന്നംകുളത്ത് നിന്നും ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവസ്ഥലത്തെത്തിയ കുന്നംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
The post കുന്നംകുളത്ത് വീടിന് തീപിടിച്ചു; ആറംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് അത്ഭുതകരമായി appeared first on Express Kerala.









