
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നൂറാം വിജയം കൊയ്ത് സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച്ച്. പുരുഷ സിംഗിള്‍സിലെ ആദ്യ റൗണ്ട് പോരിനിറങ്ങിയ ദ്യോക്കോവ് സ്‌പെയിന്റെ പെഡ്രോ മാര്‍ട്ടിനെസിനെയാണ് കീഴടക്കിയത്.
നേരിട്ടുള്ള സെറ്റ് വിജയം രണ്ട് മണിക്കൂര്‍ കൊണ്ട് അവസാനിച്ചു. 25-ാം ഗ്രാന്‍ഡ് സ്‌ലാം നേടിക്കൊണ്ട് ചരിത്രം സൃഷ്ടിക്കാനിറങ്ങിയ ദ്യോക്കേവിച്ച് പെഡ്രോയ്‌ക്കെതിരെ നിരവധി മികച്ച ഷോട്ടുകള്‍ കളിച്ചാണ് മുന്നേറിയത്. ദ്യോക്കോവിന് ലഭിച്ച 57 സെര്‍വ്വുകളില്‍ അഞ്ചെണ്ണം മാത്രമേ നഷ്ടപ്പെടുത്തിയുള്ളൂ. പത്ത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുള്ള ദ്യോക്കോവിച് ഇന്നലെ 6-3, 6-2, 6-2നാണ് വിജയിച്ചത്.
ഇന്നലെ നടന്ന മറ്റ് പുരുഷ സിംഗിള്‍സ് പോരാട്ടങ്ങളില്‍ ആതിഥേയ താരം അലെക്‌സ് ഡി മിനോര്‍, ആേ്രന്ദ റുബ്‌ലേവ് എന്നിവരും ആദ്യ കടമ്പ അനായാസം കടന്നു. റുബ്ലേവ് മാറ്റിയോ അര്‍നാള്‍ഡിയെ നേരിട്ടുള്ള സെറ്റിന് കീഴടക്കി. സ്‌കോര്‍ 6-4, 6-2, 6-3. അതിലും ഗംഭീര വിജയത്തോടെയാണ് ഡി മിനോര്‍ തുടങ്ങിയിരിക്കുന്നത്. അമേരിക്കന്‍ താരം മക്കെന്‍സി മക്‌ഡൊണാള്‍ഡിനെ 6-2, 6-2, 6-3ന് തകര്‍ത്തു. മാറ്റിയ ബെല്ലൂസിയെ നേരിട്ട കാസ്പര്‍ റൂഡും ഗംഭീര വിജയം സ്വന്തമാക്കി. സ്‌കോര്‍ 6-1, 6-2, 6-3
വനിതാ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിട്ടുള്ള സെറ്റിന്റെ ഗംഭീര വിജയങ്ങള്‍ അരങ്ങേറി. ചൈനക്കാരി യു വാനിനെ തോല്‍പ്പിച്ച് രണ്ടാം സീഡ് താരം ഇഗ സ്വായിടെക്ക്, ലാന്‍ലാനാ ടറാറുഡീയെ കീഴടക്കി എലിസെ മെര്‍ട്ടെന്‍സ് സിമോണ വാല്‍വെര്‍ട്ടിനെ തോല്‍പ്പിച്ച് അമാന്‍ഡാ അനിസിമോവ തുടങ്ങിയവര്‍ നേരിട്ടുള്ള സെറ്റ് വിജയത്തോടെ മുന്നേറി.
ആദ്യ റൗണ്ട് പോരാട്ടത്തിനിറങ്ങിയ എട്ടാം സീഡ് താരം മിറ ആന്‍ഡ്രീവസീഡില്ലാ താരമായി മത്സരിച്ച ക്രൊയേഷ്യയില്‍ നിന്നുള്ള ഡൊന്ന വേകിച്ചിനെ കീഴടക്കി. മാരീ ബുസ്‌കോവ, കരോലിന മുച്ചോവ എന്നിവരും വിജയിച്ച് മുന്നേറി.









