
മുംബൈ: വിജയ് ഹസാരെ ട്രോഫിക്കിടെ പരിക്കേറ്റ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായ യുവതാരം തിലക് വര്‍മ തിരിച്ചെത്തുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിലക് പരിക്കില്‍നിന്നും പൂര്‍ണ മുക്തി കൈവരിക്കുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ തിലക് തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ന്യൂസിലന്‍ഡിനെതിരെ നാളെ മുതല്‍ നടക്കുന്ന ടി 20 പരമ്പരയ്‌ക്കുള്ള ആദ്യ മൂന്ന് മത്സരങ്ങളില്‍ തിലക് വര്‍മയ്‌ക്ക് പകരം ശ്രേയസ് അയ്യരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തിലക് വരുന്നതോടെ ശ്രേയസ് ന്യൂസിലാന്‍ഡിനെതിരെയുള്ള അവസാന രണ്ട് ടി 20 മത്സരങ്ങള്‍ക്കുള്ള നിന്ന് പുറത്തായേക്കും.









