
പാലാ: സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജനുവരി 23 മുതല്‍ 27 വരെ പാലാ അല്‍ഫോന്‍സ കോളേജ് ഫ്ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിലും മേരിമാത പബ്ലിക് സ്‌കൂള്‍ സ്റ്റേഡിയത്തിലുമായി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ഷിപ്പിലേക്കുള്ള പുരുഷ-വനിതാ ടീമിനെ ഈ മത്സരത്തില്‍നിന്ന് കണ്ടെത്തും.
മത്സരാത്ഥികളെയും സംഘാടകസമിതി അംഗങ്ങളെയും 24 ന് വൈകിട്ട് 4.30 ന് കൊട്ടാരമറ്റത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. അല്‍ഫോന്‍സ കോളേജ് സ്റ്റേഡിയത്തില്‍ 5 മണിക്ക് മന്ത്രി വി.എന്‍.വാസവന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചലഞ്ചേഴ്സ് ക്ലബ് പാലാ പ്രസിഡന്റ് സൂരജ് മാത്യു മണര്‍കാട് അദ്ധ്യക്ഷനാകും. ഫാ ജോസഫ് തടത്തില്‍ അനുഗ്രഹ പ്രഭാഷണവും ജോസ് കെ.മാണി എം.പി. മുഖ്യപ്രഭാഷണവും നടത്തും. നഗരസഭാദ്ധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം പതാക ഉയര്‍ത്തും.
കോട്ടയം ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസ്സോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്‍കും. ചലഞ്ചേഴ്‌സ് ബാസ്‌ക്കറ്റ്‌ബോള്‍ ക്ലബ്ബാണ് ആതിഥേയര്‍. 27ന് വൈകിട്ട് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി റോഷി അഗസ്റ്റ്യന്‍ നിര്‍വ്വഹിക്കും. മാണി സി. കാപ്പന്‍ എംഎല്‍എ മുഖ്യാതിഥിയാകും. പത്രസമ്മേളനത്തില്‍ സംഘാടകരായ സൂരജ് മാത്യു മണര്‍കാട്,ബിജു ജോസഫ് തെങ്ങും പള്ളി, കെ.ആര്‍.സൂരജ്, മാര്‍ട്ടിന്‍ മാത്യു,ജിത്തു ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.









