
മുംബൈ: കരാര്‍ നിര്‍ദേശങ്ങളില്‍ നിര്‍ണായക മാറ്റങ്ങളുമായി ബിസിസഐ. വാര്‍ഷിക കരാറില്‍ പുതിയ പരിഷ്‌കാരങ്ങങ്ങള്‍ വരുത്താനൊരുങ്ങുകയാണവര്‍. എ പ്ലസ് കാറ്റഗറി ഇനിയുണ്ടാവില്ല. അങ്ങനെവരുമ്പോള്‍ ഈ കാറ്റഗറിയിലുള്ള രോഹിത് ശര്‍മ, വിരാട് കോഹ്്ലി, ജസ്പ്രീത് ബുമ്ര എന്നിവരുടെ വാര്‍ഷിക വരുമാനത്തില്‍ വലിയ കുറവുണ്ടാകും.
ഏഴു കോടി രൂപയാണ് നിലവില്‍ ഇവര്‍ക്ക് ബിസിസിഐ നല്‍കിവരുന്നത്. ഈ കാറ്റഗറിക്കു പകരം എ കാറ്റഗറിയായി ഇതും മാറും. എ കാറ്റഗറിക്ക് ബിസിസിഐ വര്‍ഷം തോറും നല്‍കുന്നത് അഞ്ച് കോടി രൂപയാണ്. എ,ബി,സി എന്നീ കാറ്റഗറികള്‍ മാത്രമാണ് ഇനിയുണ്ടാവുക. ബി വിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി വിഭാഗത്തിലുള്ളവര്‍ക്ക് ഒരു കോടി രൂപയുമാണ് വാര്‍ഷിക പ്രതിഫലം. ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തുടങ്ങിയവര്‍ എ കാറ്റഗറിയിലേക്കെത്തിയേക്കും.









