കോന്നി: കുടുംബ കലഹത്തിനിടെ രണ്ടാനച്ഛൻ വീടിന് തീയിട്ടതോടെ ആളിപ്പടർന്ന തീയിൽ നിന്ന് ഉറങ്ങിക്കിടക്കുന്ന കുഞ്ഞനുജത്തിയെ സാഹസികമായി രക്ഷിച്ച് സഹോദരൻ. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഭാര്യയെയും മക്കളെയും മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയിൽ സിജുപ്രസാദ് വീടിനു തീയിടുകയായിരുന്നു. ആളിപ്പടർന്ന തീയ്ക്കുള്ളിൽ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ കഴുക്കോലിൽ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരൻ പുറത്തിറക്കിയത്. അതിനിടെ കുട്ടിക്ക് പൊള്ളലേറ്റെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പൊള്ളലേറ്റ അമ്മയെ […]









