ഇറാനും അമേരിക്കയും ഇപ്പോ പൊട്ടിക്കും ഇപ്പോ പൊട്ടിക്കും എന്ന നിലയിൽ മിഡിൽ ഈസ്റ്റിനെ ആശങ്കയിലാഴ്ത്താൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. അമേരിക്കയുടെ യുദ്ധക്കപ്പൽ എബ്രഹാം ലിങ്കൺ ഇറാന്റെ സമുദ്ര പരിസരത്തേക്ക് അടുപ്പിക്കുന്നു എന്ന വാർത്ത വളരെ ഭീതിയോടെയാണ് ലോകം കേട്ടത്. എന്നാൽ ഇറാൻ തങ്ങളെ ആക്രമിച്ചാൽ വെറുതെ കൈയും കെട്ടി ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കിയതോടെ ഒരു യുദ്ധം ആസന്നമാണെന്ന് തന്നെയാണ് ലോകം കരുതുന്നത്. ഇതിനിടെ യൂറോപ്യൻ യൂണിയൻ ഇറാന്റെ സേനയായ റെവലൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. […]









