കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില വീണ്ടും വർദ്ധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇതുവരെ സിലിണ്ടറിനുണ്ടായിരുന്ന 1698 രൂപ 1747 രൂപയായി ഉയർന്നു. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, ചെറിയ ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങിയ വിവിധ വാണിജ്യ മേഖലകൾക്ക് ഈ വില വർധന തിരിച്ചടിയായി. ഉയർന്ന പ്രവർത്തനച്ചെലവുകൾ നേരിടുന്ന വ്യാപാരികൾക്ക് പുതുക്കിയ വർദ്ധന അധിക സാമ്പത്തിക ബാധ്യതയായി മാറും.വില വർധന തുടർന്നാൽ ഹോട്ടൽ […]









