തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ കോലിളക്കം സൃഷ്ടിച്ച തിരുവനന്തപുരം – കാസർകോട് അർദ്ധ അതിവേഗ തീവണ്ടിപ്പാത പദ്ധതിയായ സിൽവർലൈനിനുള്ള സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കി. ഇതോടെ ഭൂ ഉടമകൾക്ക് ഇനി മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാം.സിൽവർലൈൻ ഉയർത്തിയ ഭൂമി ഏറ്റെടുക്കൽ ആശങ്കകൾ ഇതോടെ ഒഴിയുകയാണ്. സിൽവർലൈൻ ഉപേക്ഷിച്ചുവെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർണമായും റദ്ദായി. പദ്ധതി സ്ഥലമേറ്റെടുക്കലിലേക്ക് കടന്നിരുന്നില്ലെന്നാണ് കെ-റെയിലിൻ്റെ വിശദീകരണം. അതിർത്തി നിശ്ചയിക്കാനാണ് മഞ്ഞക്കുറ്റികൾ നാട്ടിയത്. 2022-ലെ അതിർത്തി നിർണയവും അതിർത്തിനിശ്ചയിക്കലും ഇതോടെ […]









