കൊച്ചി: ആദായനികുതി വകുപ്പിൻ്റെ പരിശോധനയ്ക്കിടെ കോൺഫിഡൻ്റ് ഗ്രൂപ്പ് സ്ഥാപനമായ സി.ജെ.റോയി അസ്വാഭാവികമായി മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നീങ്ങുന്നു. പരിശോധനയ്ക്കിടെ സ്വയം വെടിയുതിർത്തു മരിക്കാൻ തക്ക ഒന്നും ഓഫീസിൽ സംഭവിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിൻ്റെ റിപ്പോർട്ട്. ഇതേ തുടർന്ന് മറ്റേതെങ്കിലും കേന്ദ്രത്തിൽനിന്നു റോയ്ക്ക് ഭീഷണിയുണ്ടായിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു. സാമ്പത്തീക ഇടപാടുകളെക്കുറിച്ചുള്ള വിശദമായ അന്വേഷണവും നടത്തും. കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണസംഘത്തിനൊപ്പം കേന്ദ്ര ഇൻ്റലിജൻസ് ഏജൻസികളും റോയിയുടെ സാമ്പത്തിക ഇടപാടുകളും സമാന്തര അന്വേഷണത്തിന് ഒരുങ്ങിക്കഴിഞ്ഞു. റോയിയുടെ 2019നു ശേഷമുള്ള സാമ്പത്തിക ഇടപാടുകൾ […]









