ടെഹ്‌റാൻ: യുഎസിനും ഇറാനും ഇടയിൽ നിലനിൽക്കുന്ന പിരിമുറുക്കങ്ങൾ ലഘൂകരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇരുപക്ഷവും സ്ഥിരീകരിച്ചിട്ടും, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വീണ്ടും അമേരിക്കയ്ക്ക താക്കീതുമായി രംഗത്തെത്തി. ഇറാന് നേരെ യുഎസ് ഒരു ചെറു ആക്രമണം പോലും നടത്താൻ തുനിഞ്ഞാൽ അത് ഒരു പ്രാദേശിക യുദ്ധമായി മാറുമെന്നാണ് ആയത്തുള്ള അലി ഖമേനി നൽകിയ മുന്നറിയിപ്പ്. “അമേരിക്കക്കാർ ഒരു യുദ്ധം തുടങ്ങിയാൽ അത് ഒരു പ്രാദേശിക യുദ്ധമായിരിക്കുമെന്ന് അവർ അറിയണം,” പരമോന്നത നേതാവിന്റെ ഓഫീസിന്റെ ഭാഗമായ ടെഹ്‌റാനിലെ […]









