കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രണ്ടുതവണയായി 9,840 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. രാവിലെ പവന് 6,640 രൂപയും ഉച്ചയ്ക്ക് 3,200 രൂപയും ഇടിഞ്ഞു. ഗ്രാമിന് 400 രൂപ കുറഞ്ഞ് വില 13,490 രൂപയും പവന് 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയുമായി. ഇതോടെ സ്വർണവില ഒരു ലക്ഷത്തിനും താഴേക്കു പോകുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. അതുപോലെ 18 കാരറ്റ് സ്വർണം പവന് 88,680 രൂപയായി, 14 കാരറ്റ് സ്വർണം പവന് 69,080 രൂപയിലും […]









