ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാക്കിസ്ഥാൻ്റെ തീരുമാനത്തിൽ പാക് ക്രിക്കറ്റ് ബോർഡിനെ ശിക്ഷിക്കാൻ ഐസിസിക്ക് കഴിയില്ലെന്ന് മുൻ ഐസിസി വിദഗ്ദ്ധൻ ഇഹ്‌സാൻ മാണി. സർക്കാർ നിർദ്ദേശപ്രകാരമാണ് പിസിബി ഇത്തരമൊരു തീരുമാനമെടുത്തതെന്നും അതിനാല് ഐസിസിയുടെ അച്ചടക്ക നിയമങ്ങൾ ബാധകമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. സ്‌പോർട്‌സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് മാണി തൻ്റെ നിലപാട് വ്യക്തമാക്കിയത്. 2025-ലെ ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചത് സ്വന്തം സർക്കാരിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു. അന്ന് ഇന്ത്യക്കെതിരെ നടപടിയെടുക്കാത്ത ഐസിസിക്ക് ഇപ്പോൾ പാകിസ്ഥാനെതിരെയും നടപടിയെടുക്കാൻ […]









