ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം ഇരു നേതാക്കളുടെയും സംഭാഷണ വിഷയമോ അനുബന്ധ വിവരങ്ങളോ അദ്ദേഹം പങ്കുവച്ചിട്ടില്ല. സംഭാഷണം നടത്തിയെന്നും കൂടുതൽ വിവരങ്ങൾക്കായി തുടരുക എന്നുമാണ് യുഎസ് അംബാസഡർ കുറിച്ചിരിക്കുന്നത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ അനന്തമായി നീളുന്നതിനിടെയാണ് ട്രംപ്–മോദി സംഭാഷണത്തെ കുറിച്ചുള്ള പുതിയ വിവരം പുറത്തുവന്നത്. റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങുന്നതിൽ പ്രകോപിതനായ […]








