വടകര: വടകരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇടയാക്കിയ കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി കല്ലേരിഭാഗം സുകൃതത്തിൽ എസ്.സമ്പത്തിനെ (38) ആണ് വടകര പോലീസ് ബെംഗളൂരുവിൽനിന്ന് പിടികൂടിയത്. വിദേശത്തുള്ള പരിചയക്കാരിയുടെ നാട്ടിലുള്ള ആറും പന്ത്രണ്ടും വയസുള്ള രണ്ട് ആൺമക്കളെയാണ് ഒന്നര വർഷത്തോളമായി ഇയാൾ പീഡിപ്പിച്ചത്. ഇവരെ പരിപാലിക്കാനായി എൽപ്പിച്ചതിന്റെ മറവിലാണ് ഒന്നര വർഷത്തോളമായി ഇയാൾ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു. കൂടാതെ കുട്ടികളെ ഇയാൾ തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളൽ എൽപ്പിച്ചതായും പോലീസ് അന്വേഷണത്തിൽ […]









