മലപ്പുറം: ദേശീയ പണിമുടക്കിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പുതുയുഗ യാത്ര തുടരുന്നതിനെ വിമർശിച്ച് സിപിഐഎം. എൽഡിഎഫ് യാത്ര മാറ്റിവെച്ചുവെന്നും യുഡിഎഫ് തയ്യാറായില്ലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഐഎൻടിയുസിയുടെ ആളുകൾ പറയുന്നത് യുഡിഎഫ് സമ്മതിക്കുന്നില്ലായെന്നതാണ്. ഇത് അങ്ങേയറ്റം തെറ്റായ കാര്യമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കക്ഷി രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തി തൊഴിലാളി രാഷ്ട്രീയത്തെ വേർതിരിക്കാൻ പാടില്ല. വി ഡി സതീശൻ ജാഥ മാറ്റണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും അതിനൊരു […]









