ന്യൂയോർക്ക്: അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ച് തനിക്കുള്ള വിശ്വസം വെളിപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ. എന്നാൽ അത്തരം ജീവികൾ എവിടെയായിരിക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബർ ബ്രയാൻ ടൈലർ കോവനുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം ഈ വിഷയത്തിലുള്ള കാഴ്ചപ്പാടുകൾ പങ്കുവച്ചത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. അന്യഗ്രഹജീവികളെ നെവാഡയിലെ അതീവ രഹസ്യ സ്വഭാവമുള്ള ‘ഏരിയ 51’ (Area 51) എന്ന സൈനിക താവളത്തിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന തരത്തിൽ പ്രചാരത്തിലുള്ള അഭ്യൂഹങ്ങൾ ഒബാമ തള്ളിക്കളഞ്ഞു. അവിടെ ഭൂമിക്കടിയിൽ […]






