കോട്ടയം: KSTA പ്രകടനത്തിന്റെ ഭാഗമായുള്ള വാദ്യമേളത്തിൽ രോഷാകുലനായി മുഖ്യമന്ത്രി. കോട്ടയത്ത് KSTA സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമ്മേളനം നടക്കുന്നതിനിടെ മൈതാനത്തിന് പുറത്ത് നടന്ന ചെണ്ടമേളമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിങ്ങളുടെ പരിപാടിയിൽ സംസാരിക്കുന്നത് നിങ്ങൾ കേൾക്കാൻ പാടില്ല എന്ന തരത്തിലുള്ള ചെണ്ടകൊട്ടാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ജൂൺ മാസത്തിലേക്ക് ഉള്ള പുസ്തകങ്ങൾ റെഡി ആയിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ തരത്തിൽ മാറ്റങ്ങൾ വരുമ്പോൾ ആണ് ചില ആശ്ചര്യപെടുത്തുന്ന […]








