കാസര്‍കോട്: ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരനെ ആക്രമിക്കുകയും ഹോട്ടലിന്റെ ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നായന്മാര്‍മൂല പടിഞ്ഞാറെ മൂലയിലെ പി ഉമ്മറി(42)ന്റെ പരാതിയില്‍ മുഹമ്മദലി, അബ്ദുല്‍ ഫിറോസ്, നൗഷാദ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാസര്‍കോട് കെ പി ആര്‍ റാവു റോഡിലെ ‘മലബാര്‍ ഫിഷ് പോയിന്റ്’ എന്ന ഹോട്ടലിലാണ് സംഭവം. ഭക്ഷണം നല്‍കാന്‍ വൈകി യെന്നാരോപിച്ച് ജീവനക്കാരനായ ഉമ്മറിനെ തടഞ്ഞുനിര്‍ത്തി […]









