കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി. ക്രിമിനൽ കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്കാരം നൽകുന്നത് നിയമ വിരുദ്ധമാണെന്നാണ് ആരോപണം. കേസുകൾ പരിശോധിക്കുന്നതിൽ കേന്ദ്ര സർക്കാറിന് വീഴ്ച പറ്റിയെന്നും പുരസ്കാരം നൽകാനുള്ള നടപടികൾ തടയണമെന്നുമാണ് ആവശ്യം. ശ്രീ നാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. മാരാരിക്കുളം പോലീസ് എടുത്ത ആത്മഹത്യ പ്രേരണ കേസിലും, മൈക്രോ ഫിനാൻസ് കേസുകളിലും എസ്.എൻ് ട്രസ്റ്റ് കോളേജുകളിലെ പണമിടപാട് കേസുകളിലും വെള്ളാപ്പള്ളി പ്രതിയാണെന്നും ഹർജിക്കാർ […]









