കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടക്കമുള്ള മറ്റുപ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ. വിചാരണ കോടതി വിധി വന്ന് 78-ാം ദിവസമാണ് സർക്കാർ അപ്പീൽ നൽകിയത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ദിലീപിനെതിരെ ശക്തമായ തെളിവുണ്ട് എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഗൂഢാലോചനയ്ക്കും ആക്രമണ കാരണത്തിനും വ്യക്തമായ തെളിവുണ്ട് എന്ന് സർക്കാർ സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ സാക്ഷി മൊഴികളെ നിസാരമായി തള്ളിക്കളഞ്ഞുവെന്നും […]






