ലാ പാസ്: ബൊളീവിയയിൽ സൈന്യത്തിന്റെ ചരക്കുവിമാനം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം. മുപ്പതിലേറെപ്പേർക്ക് പരുക്ക്. ബൊളീവിയ വ്യോമസേനയുടെ ഹെർക്കുലീസ് സി–130 വിമാനമാണു തകർന്നുവീണത്. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ റൺവേയിൽനിന്ന് തെന്നിമാറിയാണ് അപകടമുണ്ടായതെന്ന് ബൊളീവിയ പ്രതിരോധ മന്ത്രി മാർസെലോ സാലിനാസ് പറഞ്ഞു. എൽ ആൾട്ടോ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സാന്താക്രൂസിൽ നിന്ന് പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി രാജ്യതലസ്ഥാനമായ ലാ പാസിലേക്ക് വരുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏതാനും വാഹനങ്ങളും തകർന്നു. റോഡിൽ […]









