കൊച്ചി: ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണ വില കുതിക്കുകയാണ്. ഇന്ന് വിപണി സാക്ഷ്യം വഹിച്ചത് ഒരു അപൂര്‍വ മാറ്റത്തിനാണ്. ചരിത്രത്തിലാദ്യമായി ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരിക്കുന്നു. സാധാരണ വിപണി ഞായറാഴ്ച അവധിയായതിനാല്‍ വില മാറുന്ന പതിവില്ല.ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് കേരളത്തിൽ 1.23 ലക്ഷമായിരുന്നു വില. ശനിയാഴ്ച മാത്രം 2000ത്തിന് മുകളിൽ വിലയാണ് ഒറ്റ ദിവസം കൊണ്ട് കൂടിയത്. ഇന്ന് ഇതുവരെ 1,26,920 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 15,865 രൂപയും. നിലവിൽ ഒരു പവൻ […]









