ടെഹ്റാൻ: ദക്ഷിണ ഇറാനിലെ ലാമർദിലുണ്ടായ മിസൈൽ ആക്രമണത്തിൽ 20 വനിതാ വോളിബോൾ താരങ്ങൾ കൊല്ലപ്പെട്ടു. നഗരത്തിലെ ജിമ്മിനു സമീപമുള്ള സ്പോർട്സ് ഹാളിൽ വനിതാ താരങ്ങൾ പരിശീലനം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ര ണ്ടു റെസിഡൻഷ്യൻ കെട്ടിടങ്ങളും ആക്രമണത്തിൽ തകർന്നു. ലാമർദ് നഗരം ഉൾപ്പെടുന്ന ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ആകെ നാല് മിസൈലുകളാണ് പതിച്ചതെന്നാണ് വിവരം. സംഭവത്തിൽ നൂറോളം പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇസ്രയേൽ– യുഎസ് സംയുക്ത ആക്രമണത്തിനു പിന്നാലെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഗൾഫ് രാജ്യങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. […]






