വാഷിംങ്ടൺ: ഇറാനെതിരായ അമേരിക്കൻ-ഇസ്രയേല്‍ ആക്രമണത്തിനെതിരെ തെരുവിലിറങ്ങി അമേരിക്കൻ ജനത. ടൈംസ് സ്‌ക്വയർ, വാഷിംങ്ടൺ, ചിക്കാഗോ, ബോസ്റ്റൺ, ന്യൂയോർക്ക്, ലോസ് അഞ്ചൽസ്, മിയാമി, മിനിയാ പൊളിസ്, അറ്റ്‌ലാന്റ തുടങ്ങി വിവിധ അമേരിക്കൻ നഗരങ്ങളിലാണ് ജനം പ്രതിഷേധമുയർത്തിയത്. നിരവധിയാളുകൾ അണിനിരന്നു. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിനെതിരെ മുദ്രാവാക്യവും പ്ലക് കാർഡുകളുമുയർത്തിയാണ് ആളുകൾ പ്രതിഷേധിച്ചത്. ആക്രമണങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് പകരം അമേരിക്ക അത് വിദ്യാഭ്യാസ മേഖലയിലോ ആഭ്യന്തര വളർച്ചയ്‌ക്കോ വിനിയോഗിക്കണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഭരണകൂടത്തിന്റെ അനുമതിയോടെ അല്ല ട്രംപിന്റെ […]









