വാഷിങ്ടൺ: അമേരിക്കൻ നാവികസേനയുടെ അത്യാധുനീക ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി(LHA-7) പശ്ചിമേഷ്യയിലേക്കുള്ള യാത്രയ്ക്കിടെ സിംഗപ്പൂരിന് സമീപമുള്ള മലാക്ക കടലിടുക്കിൽ എത്തിയതായി റിപ്പോർട്ടുകൾ. മാരിടൈം ട്രാക്കിങ് വിവരങ്ങൾ പ്രകാരം ചൊവ്വാഴ്ച രാവിലെയാണ് കപ്പൽ ഈ മേഖലയിൽ എത്തിയത്. കനത്ത കപ്പൽ ഗതാഗതമുള്ള സിംഗപ്പൂർ തീരത്ത് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനായി എഐഎസ് ട്രാൻസ്‌പോണ്ടറുകൾ ഓൺ ചെയ്തുകൊണ്ടാണ് കപ്പൽ നിലവിൽ സഞ്ചരിക്കുന്നത്. സാധാരണയായി നാവിക കപ്പലുകൾ ഇത്തരം ട്രാൻസ്‌പോണ്ടറുകൾ ഓഫ് ചെയ്താണ് സഞ്ചരിക്കാറുള്ളത്. ഒക്കിനാവ ആസ്ഥാനമായുള്ള മുപ്പത്തിയൊന്നാം മറൈൻ എക്സ്‌പെഡിഷണറി യൂണിറ്റിലെ […]









