ടെൽ അവീവ്: ഹിസ്ബുള്ളയ്ക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടാൻ സൈന്യത്തിന് ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ലെബനനുമായുള്ള വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടിയതിന് മൂന്നാം ദിവസമാണ് നെതന്യാഹുവിന്റെ ഈ നീക്കമെന്നത് ശ്രദ്ധേയം. ശനിയാഴ്ച തെക്കൻ ലെബനനിൽ നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇസ്രായേലി നിർദ്ദേശപ്രകാരം പുതിയ ആക്രമണങ്ങൾ ഉണ്ടായത്. ഇരുപക്ഷവും തമ്മിൽ അതിർത്തി കടന്ന് നടത്തുന്ന ആക്രമണങ്ങൾ വെടിനിർത്തൽ കരാറിനെ വഷളാക്കിയിരിക്കുകയാണ്. ശനിയാഴ്ച രാവിലെ, നബതിഹ് ജില്ലയിലെ യോഹ്മോർ അൽ-ഷഖീഫ് […]









