വാഷിംഗ്ടൺ: പാക്കിസ്ഥാനിൽ നടക്കാനിരുന്ന ഇറാൻ–അമേരിക്ക സമാധാന ചർച്ച പാളിയതോടെ ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം ശക്തമായി. നാളെ ഓഹരി, സ്വർണം, ക്രൂഡ് ഓയിൽ വിപണികൾ ഏത് ദിശയിലേക്കാകും നീങ്ങുക എന്ന ആശങ്കയിലാണ് നിക്ഷേപകർ. ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വിമുഖത പ്രകടിപ്പിച്ചെങ്കിലും ഫോണിലൂടെ അനുനയം തുടരുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത്. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തത് തിരിച്ചടിയാണ്. പാക്കിസ്ഥാനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യുഎസ് പ്രതിനിധികളുടെ വരവിന് മുമ്പ് തന്നെ മടങ്ങി. ഇതോടെ യുഎസ് […]









