തൃശൂർ: പൊതുസമൂഹത്തിനു മുന്നിൽ സമൂഹമാധ്യമത്തിലൂടെ കടുത്ത വർഗീയ പ്രചാരണവുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ: ബി.ഗോപാലകൃഷ്ണൻ. അര നൂറ്റാണ്ടായി ഗുരുവായൂരപ്പൻറെ മണ്ണിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ലെന്നും ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പോലും നിർത്തുന്നില്ലെന്നും ബി.ഗോപാലകൃഷ്‌ണൻ ആരോപിച്ചു. പ്രചാരണത്തിൻറെ ഭാഗമായി ഫേസ്ബുക്കിലിട്ട വീഡിയോയിലാണ് ഈ വർഗീയ പരാമർശങ്ങളുള്ളത്. ‘ഇത് കൊടുങ്ങല്ലൂരമ്മയുടെ നിശ്ചയമാണ്, ഗുരുവായൂരപ്പൻറെ മണ്ണ് വീണ്ടെടുക്കേണ്ട ദൗത്യമാണ് എനിക്ക്, അര നൂറ്റാണ്ടായി ഗുരുവായൂരപ്പൻറെ മണ്ണിൽ ഒരു ഹിന്ദു […]









