മലപ്പുറം: തിരൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് എൻ.എ മുഹമ്മദ്കുട്ടി. തിരൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആദ്യം പരിഗണിച്ച ആളാണ് മുഹമ്മദ്കുട്ടി. തിരൂർ സീറ്റിൽ പരിഗണിക്കുമെന്നായിരുന്നു എൽഡിഎഫ് വാഗ്ദാനമെന്നും എന്നാൽ പറഞ്ഞ് പറ്റിച്ചെന്നും എൻ.എ മുഹമ്മദ് കുട്ടി പറഞ്ഞു. എൻസിപി അജിത് പവാർ വിഭാഗം സംസ്ഥാന പ്രസിഡൻ്റും ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു മുഹമ്മദ്കുട്ടി. മത്സരിക്കാനായി എൻസിപി സ്ഥാനമാനങ്ങൾ രാജി വെച്ചിരുന്നു. വി.അബ്ദുറഹ്മാനാണ് നിലവിൽ തിരൂരിലെ എൽഡിഎഫ് സ്ഥാനാർഥി









