ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ സീറ്റ് നിഷേധിക്കപ്പെട്ടതിൽ നിരാശ പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. ഏറ്റുമാനൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച് കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം സജീവമായ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി പ്രചരണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ അദ്ദേഹം പിന്നിട്ടിരുന്നു. ഏകദേശം 2000-ഓളം പോസ്റ്ററുകളും 500 ഫ്ലെക്സ് ബോർഡുകളും ഇതിനോടകം അടിച്ചു തയ്യാറാക്കിയിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഈ പ്രചരണ സാമഗ്രികളെല്ലാം പാഴായി. ഇതിൻ്റെ ഭാഗമായി സാമ്പത്തിക നഷ്ടവും ഉണ്ടായി. […]









