കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും സിനിമാ മേഖലയിൽ വൻ തട്ടിപ്പ്. വിതരണ ഏജൻസിയുടെ തട്ടിപ്പിന് ഇരയായ അച്ചായൻസ് ഫിലിം ഹൗസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. സിനിമാ വിതരണ രംഗത്ത് പിടിമുറുക്കി മമ്മൂട്ടിക്കമ്പനിയടക്കമുള്ള പ്രമുഖ വിതരണ ഏജൻസികളുടെ മറവിലാണ് തട്ടിപ്പ് സംഘം വിലസുന്നതെന്ന് അച്ചായൻസ് ഫിലിം ഹൗസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് (ദുബായ്)മമ്മൂട്ടിക്കമ്പനിയുടെ മറവിൽ അച്ചായൻസ് ഫിലിം ഹൗസിനെ തട്ടിപ്പിന് ഇരയാക്കിയതെന്ന് അച്ചായൻസ് ഫിലിം ഹൗസ് പുറത്തുവിട്ട വാർത്താകുറിപ്പിൽ അറിയിച്ചു. […]









