വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിൽ പിന്തുണ നൽകാത്ത നാറ്റോ സഖ്യകക്ഷികളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അവർ ഭീരുക്കളാണെന്നും അമേരിക്കയുടെ പിന്തുണയില്ലെങ്കിൽ നാറ്റോ വെറും ‘കടലാസ് പുലി’യാണെന്നും ട്രംപ് പറഞ്ഞു. തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ആണവശക്തിയായ ഇറാനെ തടയാനുള്ള പോരാട്ടത്തിൽ പങ്കുചേരാൻ നാറ്റോ സഖ്യകക്ഷികൾ തയ്യാറായില്ലെന്ന് ട്രംപ് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് വളരെ ലളിതമായ ഒരു സൈനിക നീക്കമാണെന്നും എണ്ണവില കുറയ്ക്കാൻ ഇത് അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു. അപകടസാധ്യത കുറഞ്ഞ ഈ […]








