ഊട്ടി: സെൽഫി എടുക്കുന്നതിനിടെ 150 അടി താഴ്ചയുള്ള കൊക്കയിൽ വീണ വിനോദസഞ്ചാരിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. അപകടം നടന്ന് പത്തുമണിക്കൂറിനുശേഷം സൈന്യത്തിന്റെ സഹായത്തോടെയാണ് ഇയാളെ രക്ഷിച്ചത്. ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയോട് ചേർന്നുള്ള സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലായിരുന്നു അപകടം. ചെന്നൈ ചെങ്കൽപെട്ട സ്വദേശി ശിവഗുരുനാഥൻ (27) ആണ് മലമുകളിൽനിന്ന് സെൽഫി എടുക്കുമ്പോൾ കൊക്കയിൽ വീണത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. സമീപത്ത് ആരും ഉണ്ടായിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞ് ബോധം വന്നപ്പോൾ ശിവഗുരുനാഥൻ താൻ താമസിച്ച ലോഡ്ജ് അധികൃതരെ മൊബൈൽഫോണിൽ വിളിച്ച് […]









