വർക്കല: വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമർശനവുമായി ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾമൂലം മറ്റ് മതവിഭാഗക്കാർ ഈഴവ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാത്ത അവസ്ഥയായി. വെള്ളാപ്പള്ളി പറയുന്നത് അദ്ദേഹത്തിന്റെ സംസ്‌കാരം. തനിക്ക് അതിന് അനുസരിച്ച് മറുപടി പറയാൻ കഴിയില്ല. പിന്നാക്ക വിഭാഗങ്ങളെ പരിഗണിക്കണമെന്ന ശിവഗിരിമഠത്തിന്റെ ആവശ്യം ഒരു മുന്നണിയും പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അധഃസ്ഥിത, പിന്നാക്ക ജനവിഭാഗങ്ങളെ സമുദ്ധരിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് കാലഘട്ടത്തെ സംബന്ധിച്ച് ഏറ്റവും അനിവാര്യമാണ്. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തി അങ്ങനെയുള്ള ഒരു […]






