വാഷിങ്ടൻ: ഇറാനെതിരായ ആക്രമണം തുടങ്ങുന്നതിനു 48 മണിക്കൂർ മുമ്പ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഒരു യുദ്ധം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തിയെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനേയിയും അദ്ദേഹത്തിന്റെ പ്രധാന സഹായികളും ഉടൻ ടെഹ്‌റാനിലെ വസതിയിൽ യോഗം ചേരുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളിലൂടെ ട്രംപിനും നെതന്യാഹുവിനും നേരത്തെ അറിയാമായിരുന്നു. ഇതോടെ ഇതൊരു അവസരമാണെന്ന് ട്രംപിനെ ബോധ്യപ്പെടുത്തി. അതേസമയം […]









