ടെൽ അവീവ്: താനായി തുടങ്ങിവച്ച പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി സമാധാന ചർച്ചകൾക്ക് പരമാവധി ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇസ്രയേലുമായി ചേർന്ന് യുഎസ് തുടങ്ങിവെച്ച സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനുമായി ഒരു കരാറിലെത്താൻ ട്രംപ് താൽപ്പര്യപ്പെടുന്നുവെന്ന് മൂന്ന് മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതിനായി യുഎസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാൻ തയാറാകില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. മുൻപു പറഞ്ഞതുപോലെ തന്നെ ഇറാൻ തങ്ങളുടെ ആണവ പദ്ധതികളും […]






