ടെഹ്റാൻ: അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായും യുദ്ധത്തിൽ സന്ധി ചെയ്യാൻ നിബന്ധനകളുംവച്ച് ഇറാൻ രംഗത്ത്. യുഎസിന് നിലവിലുള്ള അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ഇനി അധിക സമയമില്ലെന്ന് ഇറാൻ സൈനിക ഉപദേഷ്ടാവും ഐആർജിസിയുടെ മുൻ കമ്മാൻഡറുമായ മുഹ്സിൻ റെസായി ഭീഷണിമുഴക്കി. ട്രംപ് ഭീഷണിപ്പെടുത്തിയതു പോലെ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെ ആക്രമണം നടത്തിയാൽ അമേരിക്കയുടെ ശക്തി പൂർണമായും ഇല്ലാതാക്കുമെന്നും അറേബ്യൻ ഗൾഫ് വഴിയുള്ള യുഎസ് കപ്പലുകൾ മുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേറ്റ് ടെലിവിഷന് ചൊവ്വാഴ്ച നൽകിയ അഭിമുഖത്തിലായിരുന്നു ഇറാൻ സൈനികോപദേഷ്ടാവിന്റെ ഭീഷണി. […]









