വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാന് മുന്നിൽ പതിനഞ്ചിന നിർദേശങ്ങൾ വെച്ച് അമേരിക്ക. ഇറാന്റെ ആണവപദ്ധതിക്കുമേൽ കർശന നിയന്ത്രണം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കൽ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ചർച്ചകൾക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി ഒരുമാസം നീളുന്ന വെടിനിർത്തലിനും യുഎസ് താത്പര്യപ്പെടുന്നുണ്ട്. എന്നാൽ, യുഎസിന്റെ ഈ നീക്കത്തോട് ഇറാൻ അനുകൂലമായി പ്രതികരിക്കാനും പദ്ധതി അതേരൂപത്തിൽ അംഗീകരിക്കാനും സാധ്യത നന്നേകുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ ആണവശേഷിയും ബന്ധപ്പെട്ട സൈനികസംവിധാനങ്ങളും നിർവീര്യമാക്കണമെന്ന നിർദേശവും അമേരിക്ക നിർദിഷ്ട പദ്ധതിയിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിന് പകരമായി ഇറാനുമേൽ […]






