Friday, March 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

മലേഷ്യ വിടേണ്ടി വരുമോ? പ്രവാസികൾക്ക് വിസ ലഭിക്കാൻ ഇനി കൂടുതൽ ശമ്പളം വേണം; വിദേശ തൊഴിലാളികൾക്ക് നിയന്ത്രണം

by News Desk
March 26, 2026
in TRAVEL
മലേഷ്യ-വിടേണ്ടി-വരുമോ?-പ്രവാസികൾക്ക്-വിസ-ലഭിക്കാൻ-ഇനി-കൂടുതൽ-ശമ്പളം-വേണം;-വിദേശ-തൊഴിലാളികൾക്ക്-നിയന്ത്രണം

മലേഷ്യ വിടേണ്ടി വരുമോ? പ്രവാസികൾക്ക് വിസ ലഭിക്കാൻ ഇനി കൂടുതൽ ശമ്പളം വേണം; വിദേശ തൊഴിലാളികൾക്ക് നിയന്ത്രണം

ക്വാലാലംപുർ: പ്രവാസി സമൂഹത്തെ ആശങ്കയിലാഴ്ത്തി വിസ നിയമങ്ങളിൽ വൻ പരിഷ്കാരവുമായി മലേഷ്യൻ സർക്കാർ. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാനും പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കാനുമായി കൊണ്ടുവന്ന പുതിയ നിയമങ്ങൾ, പതിറ്റാണ്ടുകളായി മലേഷ്യയെ സ്വന്തം വീടായി കണ്ടിരുന്ന ആയിരക്കണക്കിന് പ്രൊഫഷനലുകളുടെ ഭാവി ചോദ്യചിഹ്നമാക്കിയിരിക്കുകയാണ്. പുതിയ നയമനുസരിച്ച്, പ്രവാസികൾക്ക് വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി മിക്ക വിഭാഗങ്ങളിലും ഇരട്ടിയായാണ് വർധിപ്പിച്ചിരിക്കുന്നത്. ജൂൺ മാസം മുതൽ നിലവിൽ വരുന്ന ഈ മാറ്റം ബിസിനസ് കൺസൾട്ടന്റുമാർ മുതൽ എൻജിനീയർമാർ വരെയുള്ള ഇടത്തരം ശമ്പളക്കാരായ പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക.

പുതിയ പരിഷ്കാരമനുസരിച്ച്, മൂന്ന് പ്രധാന തൊഴിൽ വിസ വിഭാഗങ്ങളിലും ശമ്പള പരിധി കുത്തനെ കൂട്ടിയിട്ടുണ്ട്. ഉയർന്ന വിഭാഗത്തിൽ കുറഞ്ഞ പ്രതിമാസ ശമ്പളം 10,000 റിംഗിറ്റിൽ (ഏകദേശം 2,35,437 രൂപ) നിന്ന് 20,000 റിംഗിറ്റായും (4,70,848 രൂപ), രണ്ടാം വിഭാഗത്തിൽ 5,000ൽ നിന്ന് (1,17,718 രൂപ) 10,000 റിംഗിറ്റായും, മൂന്നാം വിഭാഗത്തിൽ 3,000ൽ നിന്ന് (70,631രൂപ) 5,000 റിംഗിറ്റായും ഉയർത്തി. ഇതിനുപുറമെ, ഓരോ വിദേശ തൊഴിലാളിക്കും വിസ സ്പോൺസർ ചെയ്യുന്നതിന് കമ്പനികൾക്ക് അഞ്ചു മുതൽ 10 വർഷം വരെ മാത്രമേ അനുവാദമുണ്ടാകൂ എന്ന നിബന്ധനയും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സമയപരിധിക്ക് ശേഷം സ്വദേശി തൊഴിലാളികളെ നിയമിക്കാനുള്ള കൃത്യമായ പദ്ധതികൾ കമ്പനികൾ സമർപ്പിക്കേണ്ടി വരും. മുൻകൂട്ടി ഒരു സൂചനയും നൽകാതെയുള്ള ഈ മാറ്റം തങ്ങളുടെ ദീർഘകാല പദ്ധതികളെ തകിടം മറിച്ചുവെന്നാണ് മലേഷ്യയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾ പറയുന്നത്.

രാജ്യത്തെ മൊത്തം തൊഴിൽ ശക്തിയിൽ വിദേശികളുടെ എണ്ണം 2035ഓടെ അഞ്ചു ശതമാനമായി കുറക്കുക എന്നതാണ് മലേഷ്യൻ സർക്കാരിന്റെ ലക്ഷ്യം. കുറഞ്ഞ വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നത് സാങ്കേതിക വിദ്യയുടെ വളർച്ചയെയും സ്വദേശികളുടെ ശമ്പള വർധനയെയും തടസ്സപ്പെടുത്തുന്നുവെന്നാണ് 13-ാം മലേഷ്യ പ്ലാനിൽ സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ, പെട്ടെന്ന് ശമ്പള പരിധി ഇരട്ടിയാക്കുന്നത് കമ്പനികളുടെ ചെലവ് വർധിപ്പിക്കുമെന്നും, ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ ഉള്ള വിദഗ്ധരായ എൻജിനീയർമാരെ നിയമിക്കുന്നത് ഇനി കമ്പനികൾക്ക് പ്രായോഗികമാകില്ലെന്നും നിക്ഷേപകർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ വൈദഗ്ധ്യമുള്ള സ്വദേശി തൊഴിലാളികളെ ലഭ്യമാക്കാതെ വിദേശികളെ നിയന്ത്രിക്കുന്നത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധർ നൽകുന്നുണ്ട്.

നിലവിലെ ഈ സാഹചര്യം മലേഷ്യയെ ആകർഷകമായ തൊഴിൽ കേന്ദ്രമല്ലാതാക്കി മാറ്റുമോ എന്ന ഭയത്തിലാണ് പ്രവാസി സമൂഹം. മലേഷ്യയിലെ സംസ്കാരത്തോടും ഭക്ഷണത്തോടും ഒത്തുപോയിരുന്ന പലരും ഇപ്പോൾ വിയറ്റ്‌നാം, തായ്‌ലൻഡ് തുടങ്ങിയ അയൽ രാജ്യങ്ങളിലെ അനുകൂലമായ വിസ നിയമങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പ്രവാസികൾ ഓരോ വർഷവും കോടിക്കണക്കിന് രൂപ നികുതിയായും നിക്ഷേപമായും മലേഷ്യൻ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തിക്കുന്നുണ്ടെന്നിരിക്കെ, പുതിയ നിയന്ത്രണങ്ങൾ പ്രവാസികളുടെ ഒഴുക്ക് കുറക്കാനും ദീർഘകാല നിക്ഷേപങ്ങളെ ബാധിക്കാനും ഇടയാക്കും.

ShareSendTweet

Related Posts

13-ാം-തവണയും-സിംഗപ്പൂർ-ഷാംഗി-വിമാനത്താവളം-ഒന്നാമത്;-ലോകത്തിലെ-ഏറ്റവും-മികച്ച-10-വിമാനത്താവളങ്ങൾ
TRAVEL

13-ാം തവണയും സിംഗപ്പൂർ ഷാംഗി വിമാനത്താവളം ഒന്നാമത്; ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങൾ

March 25, 2026
സുരക്ഷിത-വിമാനങ്ങളുടെ-പുതിയ-പട്ടിക;-ഇന്ത്യയിൽനിന്ന്-ഒരു-കമ്പനി-മാത്രം!-ആശങ്കയോടെ-യാത്രക്കാർ
TRAVEL

സുരക്ഷിത വിമാനങ്ങളുടെ പുതിയ പട്ടിക; ഇന്ത്യയിൽനിന്ന് ഒരു കമ്പനി മാത്രം! ആശങ്കയോടെ യാത്രക്കാർ

March 25, 2026
മരക്കൊമ്പുകളിൽ-തൂങ്ങിയാടുന്ന-ആത്മാക്കൾ;-മെക്സിക്കോയിലെ-ഭീതി-നിറഞ്ഞ-‘പാവ-ദ്വീപ്’
TRAVEL

മരക്കൊമ്പുകളിൽ തൂങ്ങിയാടുന്ന ആത്മാക്കൾ; മെക്സിക്കോയിലെ ഭീതി നിറഞ്ഞ ‘പാവ ദ്വീപ്’

March 25, 2026
പശ്ചിമേഷ്യൻ-സംഘർഷം:-ഇന്ത്യക്കാരുടെ-അന്താരാഷ്ട്ര-വിനോദയാത്രയുടെ-80-ശതമാനത്തോളം-ബുക്കിങ്ങുകൾ-റദ്ദാക്കിയെന്ന്-ട്രാവൽ-ഏജൻസികൾ
TRAVEL

പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യക്കാരുടെ അന്താരാഷ്ട്ര വിനോദയാത്രയുടെ 80 ശതമാനത്തോളം ബുക്കിങ്ങുകൾ റദ്ദാക്കിയെന്ന് ട്രാവൽ ഏജൻസികൾ

March 25, 2026
ലോകത്തെ-ഏറ്റവും-മനോഹരമായ-സ്ഥലങ്ങൾ-ഇവയാണ്;-ആദ്യ-50ൽ-ഇന്ത്യയിൽനിന്ന്-ഒരു-സ്ഥലം-മാത്രം…
TRAVEL

ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ ഇവയാണ്; ആദ്യ 50ൽ ഇന്ത്യയിൽനിന്ന് ഒരു സ്ഥലം മാത്രം…

March 24, 2026
സന്ദര്‍ശകരെ-സ്വീകരിക്കാൻ-റാക്-വിനോദ-കേന്ദ്രങ്ങള്‍
TRAVEL

സന്ദര്‍ശകരെ സ്വീകരിക്കാൻ റാക് വിനോദ കേന്ദ്രങ്ങള്‍

March 20, 2026
Next Post
മസാലക്കൂട്ടുകൾ-കുറച്ച്-നാടൻ-രുചിയിൽ-മീൻ-പൊരിക്കാം!

മസാലക്കൂട്ടുകൾ കുറച്ച് നാടൻ രുചിയിൽ മീൻ പൊരിക്കാം!

പരാജയപ്പെട്ട-നക്ഷത്രങ്ങളുടെ-പുനർജന്മം!-പ്രപഞ്ചരഹസ്യങ്ങൾ-തേടി-ശാസ്ത്രലോകം

പരാജയപ്പെട്ട നക്ഷത്രങ്ങളുടെ പുനർജന്മം! പ്രപഞ്ചരഹസ്യങ്ങൾ തേടി ശാസ്ത്രലോകം

അബുദാബിയിൽ-മിസൈൽ-ആക്രമണം,-ഇറാൻ-തൊടുത്ത-ബാലിസ്റ്റിക്-മിസൈൽ-ആകാശത്തുവെച്ച്-യുഎഇ-തകർത്തു,-അവശിഷ്ടങ്ങൾ-പതിച്ച്-ഇന്ത്യക്കാരനടക്കം-രണ്ട്-മരണം,-മൂന്ന്-പേർക്ക്-പരുക്ക്!!-നിരുപാധികം-ആക്രമണം-അവസാനിപ്പിക്കണം,-ഇറാന്റെ-സ്ലീപ്പർ-സെല്ലുകൾ-രാജ്യങ്ങളെ-അസ്ഥിരപ്പെടുത്താൻ-ശ്രമിക്കുന്നു-ഗൾഫ്-രാജ്യങ്ങൾ

അബുദാബിയിൽ മിസൈൽ ആക്രമണം, ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈൽ ആകാശത്തുവെച്ച് യുഎഇ തകർത്തു, അവശിഷ്ടങ്ങൾ പതിച്ച് ഇന്ത്യക്കാരനടക്കം രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്!! നിരുപാധികം ആക്രമണം അവസാനിപ്പിക്കണം, ഇറാന്റെ സ്ലീപ്പർ സെല്ലുകൾ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു- ഗൾഫ് രാജ്യങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യുദ്ധം അവസാനിപ്പിക്കുന്നതിന് ഒരുവശത്ത് ​ഗംഭീര ചർച്ച; അണിയറയിലാകട്ടെ കരയുദ്ധത്തിനുള്ള ഒരുക്കങ്ങൾ; പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കാൻ പദ്ധതിയിട്ട് യുഎസ്
  • ഇസ്രയേൽ സൈന്യത്തിൽ മതിയായ ആളില്ലയെന്ന് സൈനിക മേധാവി ; നെതന്യാഹു സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് പ്രതിപക്ഷം; ഖത്തറുമായുള്ള പ്രതിരോധ സഹകരണത്തിന്റെ ആഴം കൂട്ടാനുള്ള നീക്കവുമായ് യുഎസ്
  • താനും മോദിയും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന രണ്ടുപേര്‍, ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും, മോദി സ്തുതിയുമായി ട്രംപ്
  • ഇറാനു മുന്നിൽ അമേരിക്കയുടെ അടുത്ത കരുനീക്കം; പേർഷ്യൻ ഗൾഫിൽ അത്യാധുനിക ഡ്രോൺ ബോട്ടുകളിറക്കി; ഹോർമൂസ് ലക്ഷ്യമാക്കി ആ പോരാളിക്കൂട്ടം
  • കുറ്റ്യാടിയിലോ പേരാമ്പ്രയിലോ സീറ്റ് നല്‍കാമെന്ന് ഉറപ്പുനല്‍കി, അവസാന നിമിഷം പാർട്ടിയും മുന്നണിയും ചതിച്ചു, കേരള കോൺഗ്രസ് (എം)ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ രാജിവച്ചു

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.